
ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലാണ് എക്സ് 7. ആഡംബര എസ്യുവി ശ്രേണിയില്‍ കഴിഞ്ഞ ജൂലായില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനം മൂന്ന് മാസത്തിനുള്ളില്‍ വിറ്റു തീര്‍ന്നിരിക്കുകയാണ്.
എക്സ് 7-ന്റെ എക്സ് 30d ഡീസല്‍, എക്സ് 40i പെട്രോള്‍ എന്നീ രണ്ട് പതിപ്പുകളാണ് ബിഎംഡബ്ലു ഇന്ത്യയിലെത്തിക്കുന്നത്. ഇതില്‍ ഡീസല്‍ മോഡല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതും പെട്രോള്‍ മോഡല്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തുമാണ് വിപണിയിലെത്തിക്കുന്നത്.
എക്സ്-7 എസ്യുവിക്കായുള്ള ബുക്കിങ് സ്വീകരിക്കുന്നത് തുടരുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ബുക്കിങ് സ്വീകരിക്കുന്ന വാഹനങ്ങളുടെ ഡെലിവറി 2020 ജനുവരിയില്‍ തന്നെ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു സിഗ്നേച്ചര്‍ കിഡ്നി ഗ്രില്ലുകളും ചെറിയ എല്‍.ഇ.ഡി. ഹെഡ്ലാമ്പുമാണ് എക്സ്റ്റീരിയറിലെ ആകര്‍ഷണം.
ആറ്, ഏഴ് സീറ്റുകളുമായിട്ടാണിത് വരുന്നത്. 12.3 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ത്രീപീസ് ഗ്ലാസ് സണ്‍റൂഫ് എന്നീ ആഡംബരങ്ങളും ഇതിലുണ്ട്.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഡീസല്‍, പെട്രോള്‍ പതിപ്പുകള്‍ക്ക് കരുത്തേകുന്നത്. ഡീസല്‍ എന്ജിന് 260 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ എന്ജിന് 355 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണ് ഇരു എന്‍ജിനുകളിലും.






