കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്നിനെ വിമര്‍ശിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന് എംപി. സൗമിനി ജെയ്നിന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു ഹൈബിയുടെ വിമര്‍ശന പോസ്റ്റ്. എന്നാല്‍ സംഭവം വാര്‍ത്ത ആയതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന് പിന്‍വലിക്കുകയായിരുന്നു.
ഇത് കോണ്‍ഗ്രസാണ് സഹോദരി, തേവര കോളേജിലെ പഴയ എസ്എഫ്ഐകാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്എഫ്ഐയിലെ നടക്കൂ.. ഇത് കോണ്‍ഗ്രസ് ആണെന്നും ഹൈബി പോസ്റ്റില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് ആണ് പിന്നാലെ പിന്‍വലിച്ചിരിക്കുന്നത്.

കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പരാജയമാണെന്നും മേയര്‍ സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും നേരത്തെയും ഹൈബി ഈഡന് വിമര്ം ഉയര്‍ത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ആയിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനം. ഇതിന് പിന്നാലെ ഹൈബിയെ ട്രോളിക്കൊണ്ട് സൗമി ജെയ്നും രംഗത്തെത്തിയിരുന്നു. കൗണ്‍സിലര്‍മാര്‍ ശക്തമായി രംഗത്തെത്തിയതോടെയാണ് സൗമിനി ജെയ്നെ മേയര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരുനീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായത്.

Comments