
തൃശ്ശൂര്‍ : ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. കേസില്‍ സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ഒടിയന് എന്ന സിനിമയുടെ പ്രെഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തൃശ്ശൂര്‍ ജില്ല ക്രൈം ബ്രാഞ്ച് എസ്പി സി ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്.
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയില്‍ നേരത്തെ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. ശ്രീകുമാര്‍ മേനോന് സമൂഹ മാധ്യമങ്ങള്‍ വഴി ദുഷ് പ്രചരണം നടത്തിയതെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു മഞ്ജു വാര്യരുടെ പരാതി.






