
ജര്‍മനി: ശീതളപാനീയത്തിന്റെ അവസാനത്തെ തുള്ളിയും കുടിക്കുന്നതിനിടെ ഏഴുവയസുകാരന്റെ നാവ് കുപ്പിയില്‍ കുപ്പിയില്‍ കുടുങ്ങി. ജര്‍മനിയിലാണ് സംഭവം നടന്നത്. കുപ്പിയില്‍ കുടുങ്ങിയ നാവ് പുറത്തെടുക്കാന്‍ കഴിയാതെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സൂചിയും സിറിഞ്ചും ഉപയോഗിച്ചാണ് കുപ്പി പുറത്തേയ്ക്കെടുത്തത്.
സൂചി ബോട്ടിലിനും നാവിനും ഇടയില്‍ വച്ച ശേഷം അത് സിറിഞ്ചിലേക്ക് ഘടിപ്പിച്ചു. ശേഷം അകത്തേയ്ക്ക് വായു കടത്തി വിട്ടപ്പോള്‍ നാവ് പുറത്തേയക്കെടുക്കുകയായിരുന്നു. എങ്കിലും മുറിവ് ഉണങ്ങാന്‍ രണ്ടാഴ്ച വരുമെന്നാണ് ഡോക്ടര്‍ അറിയിച്ചത്.






