
മമ്മൂട്ടിയുടെ വില്ലനായി നിറക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ബാബു നമ്പൂതിരി ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ അദ്ദേഹം തിളങ്ങി. മോഹന്‍ലാലിനോടൊപ്പം തൂവാനത്തുമ്പിയില്‍ തങ്ങളെന്ന കഥാപാത്രം അദ്ദേഹം അവിസ്മരണീയമാക്കി. ബാബു നമ്പൂതിരി മലയാള സിനിമയിലെത്തിയിട്ട് 38 വര്‍ഷമായി. ഇതിനോടകം 214 സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.
അഭിനയം എന്നതു പോലെ തന്നെ അദ്ദേഹം ദൈവീകമായി ചെയ്യുന്ന മറ്റൊരു കാര്യം കൂടിയുണ്ട് ക്ഷേത്രപൂജാരി എന്ന ഉത്തരവാദിത്വം. കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്ക്കാട് വലിയപാറചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ പൂജാരിയായും അദ്ദേഹം സേവനമനുഷ്ടിയ്ക്കുന്നുണ്ട്. 300 വര്‍ഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോള്‍ മാത്രമാണ് ബാബു നമ്പൂതിരി പൂജാകാര്യങ്ങള്‍ ചെയ്യുന്നത്. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
'' സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പൂജാ വിധികള്‍ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാല്‍ ആ നിമിഷം ചുമതല ഏറ്റെടുക്കും. അതെന്റെ കര്‍മ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്പൂതിരി സമുദായത്തില്‍ ശാന്തിപ്പണി അറിയുന്നവര്‍ ഇപ്പോള്‍ കുറവാണ്. പുതിയ തലമുറയ്ക്ക് താല്പര്യവുമില്ല'' -പ്രമുഖ മാധ്യമത്തിന് നല്കി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.






