
കൊച്ചി: മാക്ട (മലയാള സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്) നല്കുന്ന ബഹുമതിയായ ലെജന്റ് ഹോണര്‍ പുരസ്കാരത്തിന് നടന് മധു അര്‍ഹനായി. മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭകള്‍ക്കാണ് പുരസ്കാരം നല്‍കിവരുന്നത്.
എറണാകുളത്ത് വച്ച് നടക്കുന്ന അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദിയില്‍ പുരസ്കാരം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ മധുവിന്റെ അനാരോഗ്യം മൂലം തിരുവന്തപുരത്ത് കണ്ണന്‍മൂലയിലുള്ള മധുവിന്റെ വസതിയില്‍വെച്ച് നവംബര്‍ 3 ഞായറാഴ്ച അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.






