
മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ട്രെയ്ലര് പുറത്ത്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ഒരു ചരിത്ര കഥയുമായി എത്തുകയാണ്. എം പദ്മകുമാറമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാവ്യ ഫിലിംസിഴന്റ ബാനറില്‍ പ്രവാസി വ്യവസായായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്ത് കോടിയേലേറ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രഹണം. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ്, മണികണ്ഠന്, സുരേഷ് കൃഷ്ണ, മാസ്റ്റ്ര് അച്യുതന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍.






