
ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി ഗോപാല കഷായം എന്നാകും അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെടുക. ആചാരപരമായി ഗോപാല കഷായം എന്നാണ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്.
ഇനിമുതല്‍ ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പ്രസാദം നല്‍കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
അമ്പലപ്പുഴ പാല്‍പ്പായസത്തിന് പുറമെ തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.






