
കഞ്ചാവ് കടത്താന്‍ നിരവധി മാര്‍ഗങ്ങളാണ് ദിനം പ്രതി ആളുകള്‍ പരീക്ഷിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൊളിപ്പിച്ച് കടത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. അത്തരത്തിലൊരു വാര്‍ത്തയാണ് ഓസ്ട്രേലിയയില്‍ നിന്നും പുറത്ത് വരുന്നത്.
പതിനെട്ട് വര്‍ഷത്തോളം മൂക്കിലൊളിപ്പിച്ച കഞ്ചാവ് പൊതി ശസ്ത്രക്രിയയിലൂടെ യുവാവിന്റെ മൂക്കില്‍ നിന്നും പുറത്തെടുത്തതാണ് വാര്‍ത്ത. ബ്രട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന കാലത്താണ് യുവാവ് മൂക്കിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചത്. ആരും കാണാതെ ആവശ്യാനുസരണം ഉപയോഗിക്കാനാണ് യുവാവ് ഇങ്ങനെ ചെയ്തത്.
നിര്‍ഭാഗ്യ വശാല്‍ യുവാവിന്റെ പദ്ധതി വിജയിച്ചില്ല. മൂക്കിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് പൊതി കുടുങ്ങി പോവുകയായിരുന്നു. അദ്ദേഹത്തിന് ഇത് ഉപയോഗിക്കാനേ കഴിഞ്ഞില്ല. ഒടുവില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവ് ഇത് പുറത്തെടുക്കാന്‍ ആശുപത്രിയിലെത്തിയത്.
ജയിലില്‍ കഴിയുന്ന സമയത്ത് കാണാനെത്തിയ കാമുകിയാണ് റബ്ബര്‍ ബലൂണിണിലുള്ളില് ചെറിയ അളവില്‍ കഞ്ചാവ് നല്‍കിയത്. 2007ല്‍ ജേണല്‍ നടത്തിയ പഠനത്തില്‍ 21 വയസുള്ള യുവാവിന്റെ മൂക്കില്‍ നിന്ന് നൈലോണില്‍ പൊതിഞ്ഞ ഒപ്പിയവും കോക്കയിനും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.






