
ന്യൂഡല്‍ഹി: കോടതിവളപ്പിലെ പോലീസ്-അഭിഭാഷക ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ശനിയാഴ്ച വൈകിട്ടാണ് പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടലും സംഘര്‍ഷവും ഉണ്ടായത്. റിട്ട.ജഡ്ജി എസ്.പി.ഖാര്‍ഗ് ആണ് ജുഡീഷ്യല്‍ കമ്മീഷന് അധ്യക്ഷന്‍.
അതേസമയം സംഘഷര്‍ഷത്തില്‍ പങ്കെടുത്ത രണ്ട് എ.എസ്.ഐമാരെ സസ്പെന്‍ഡ് ചെയ്യാനും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് എ.ഡി.സി.പിമാരെ സ്ഥലം മാറ്റാനും കോടതി ഉത്തരവിട്ടു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ അഭിഭാഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഡല്‍ഹി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സംഘറഷത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്നും ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.
അഭിഭാഷക സംഘടനകള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷനില്‍ സിബിഐ, ഐബി, വിജിലന്‍സ് ഡയറക്ടര്‍മാരോ, അവര്‍ നിര്‍ദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥരോ അന്വേഷണത്തെ സഹായിക്കണം. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ അഭിഭാഷകന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും, പരിക്കേറ്റ മറ്റ് രണ്ട് പേര്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഡല്‍ഹി സര്‍ക്കാരിനോട ഉത്തരവിട്ടിട്ടുണ്ട്.






