യുവസംവിധായകന് കാര്‍ത്തിക് നരേയനും സംവിധായകനും നിര്‍മ്മാതാവുമായ ഗൗതം വാസുദേവും തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ട് നാളുകള്‍ കുറേ ആയി. കാര്‍ത്തിക്കിന്റെ ചിത്രമായ നരാകാസുരന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ചിത്രത്തിനായി ഗൗതം മേനോന് പണം നല്‍കുന്നില്ല എന്നും അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കാര്‍ത്തിക് പറഞ്ഞത്. വിവാദത്തിന് ശേഷം കാര്ത്തിക്കിന്റെയോ ഗൗതമിന്റേയോ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല.
ഗൗതമിന്റെ നിര്‍മ്മാണ കമ്പിനിയായ ഒന്‍ട്രാഡ എന്റര്ടെയ്ന്മെന്റ് നിര്‍മിച്ച സിനിമയുടെ ചിത്രീകരണം പുര്ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ റിലീസിന് എത്തിയില്ല. ഇപ്പോള്‍ തന്റെ ചിത്രം എപ്പോള്‍ റിലീസ് ചെയ്യും എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുയാണ് സംവിധായകന് കാര്‍ത്തിക്.
ഗൗതമിന്റെ ഒരു ട്വീറ്റിന് താഴെയാണ് തന്റെ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യവുമായി കാര്‍ത്തിക് എത്തിയത്. ഈ ചിത്രം എന്ന് വെളിച്ചം കാണും എന്ന് അറിയാന്‍ സാധിച്ചിരിന്നെങ്കില് വളരെ സഹായകമാകും സാര്‍. ഈ ചിത്രം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒന്നാണ് എന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ്.
ഗൗതം മേനോന്റെ ചിത്രമായ എന്നൈ നോക്കി പായും തോട്ട, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങകനുള്ളത്. അതില്‍ എന്നൈ നോട്ടി പായും തോട്ട നവംബര്‍ 15 ന് റിലീസിന് എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ കാര്‍ത്തിക്കിന്റെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി ഒരു വര്‍ഷം ആയെങ്കിലും സാമ്പത്തിക പ്രശ്നം കാരണം റിലീസ് മുടങ്ങിയിരിക്കുകയാണ്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, ശ്രേയ ശരണ്‍ എന്നിവരാണ് നരകാസുരനിലെ പ്രധാന താരങ്ങള്‍.

Comments