
നടന് ബിനീഷ് ബാസ്റ്റിനായി അനില്‍ രാധാകൃഷ്ണ മേനോന്റെ കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന് അജയ് രാജ്. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹം പഴി കേട്ടതെന്നും ഇതിനെയൊക്കെ നേരിട്ട രീതി പ്രചോദനമാണെന്നും അജയ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. യാതൊരു തെറ്റും ചെയ്യാതെ ഒരു പൊതു സമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറു പുഞ്ചിരിയോടെ അത് ഫേസ് ചെയ്ത രീതിയുണ്ടല്ലോ. മുത്താണ് അനിലേട്ടാ നിങ്ങള്‍.- അജയ് കുറിച്ചു.
അജയ്യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല.
എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം
യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായിഅമ്മയ്ക്ക് വിളിച്ചപോലും
ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് face ചെയ്തരീതിയുണ്ടല്ലോ ...
മുത്താണ് അനിലേട്ടാ നിങ്ങള്‍ ?
എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത്ബിനീഷിനു വേണ്ടി നിങ്ങളുടെകാലുപിടിച്ചു ഞാന്‍ മാപ്പു പറയും .??????






