
തിരുവനന്തപുരം: കത്തിക്കുത്ത് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ എസ്എഫ്ഐ നേതാവ് നസീമിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച മുന്വിദ്യാര്ത്ഥിക്ക് അതിക്രൂരമര്‍ദ്ദനം. സഹപ്രതികളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ടിസി വാങ്ങാന്‍ എത്തിയ രണ്ട് മുന്വിദ്യാര്ത്ഥികളെയാണ് സംസ്കൃത കോളജിലേക്ക് ബലമായി കൊണ്ടുപോയി മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പോലീസ് മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും മര്‍ദ്ദനമേറ്റവര്‍ ഭയന്ന് പരാതിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. പരീക്ഷാതട്ടിപ്പ് എന്നീ കേസുകളില്‍ പ്രതികളായ നസീമും ശിവരഞ്ജിത്തും കഴിഞ്ഞദിവസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. വന്നയുടനെ കോപ്പി അടിച്ചതിനെ ന്യായീകരിച്ച് കമന്റിട്ടിരുന്നു ഇത് വിവാദമായതോടെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ അസ്വസ്ഥരായ കൂട്ടുപ്രതികള്‍ ആര്യങ്കോട് സ്വദേശിയായ മുന്വിദ്യാര്ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.







Comments