
തൃശ്ശൂര്‍ : തൃശ്ശൂര്‍ കാരമുക്കില്‍ വീണ്ടും കള്ളനോട്ട് വേട്ട. പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 14 ലക്ഷം രൂപയാണ് പിടികൂടിയത്.
ഇന്നലെയും ഇവിടെ നിന്നും 40 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടുകയും രണ്ടുപേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. എടക്കഴിയൂര്‍ സ്വദേശി ജവാഹ്, എടക്കഴിയൂര്‍ വീട്ടില്‍ നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിനിടെയാണ് 2000 ത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടിയത്.
ഇവരില്‍ നിസാറിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 14 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.






