
ആഡംബര എസ്യുവിയായ റേഞ്ച് റോവര്‍ സ്വന്തമാക്കി ബോളിവുഡ് താരം ദിഷ പടാനി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആഡംബര എസ്യുവി സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.
റേഞ്ച് റോവര്‍ സ്പോര്‍ട്സ് എച്ച്എസ്ഇയുടെ പെട്രോള്‍ പതിപ്പാണ് താരം സ്വന്തമാക്കിയത്. ഏകദേശം 2 കോടി രൂപ ഓണ്‍റോഡ് വില വരുന്ന വാഹനം ലാന്‍ഡ് റോവറിന്റെ നിരയിലെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ്.
രണ്ടു ലീറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 221 കിലോവാട്ട് കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. മണിക്കൂറില്‍ 201 കിലോമീറ്റാണ് ഉയര്‍ന്ന വേഗം.
സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശില്‍പ്പ ഷെട്ടി, സല്മാന്ഖാന്, ആമിര്ഖാന്, മലൈക അറോറ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗാരേജില്‍ തന്നെ റേഞ്ച് റോവര്‍ ഉണ്ട്.






