
കൊല്ലം : സംസ്ഥാനത്തെ മാവോയിസ്റ്റ് വിഷയത്തില്‍ സംസ്ഥാനത്തെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാടെന്ന് കുറ്റപ്പെടുത്തി സുധീരന്. വ്യാജ ഏറ്റുമുട്ടല്‍ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത്ഷായുടെ നയമാണ് പിണറായിക്കെന്ന് പറഞ്ഞ സുധീരന് കേരളാ പോലീസിനെ ആര്‍ക്കും വിശ്വാസമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകം സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താഴേത്തട്ടില്‍ മികച്ച പ്രവര്‍ത്തകരില്ലെന്നും മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ സുധീരന് പറഞ്ഞു.






