
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ 'ദര്‍ബാറി'ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2020 പൊങ്കലില്‍ റീലീസ് ചെയ്യുന്ന ചിത്രം എ.മുരുകദോസ് സംവിധാനം ചെയ്യുന്നു. രജനി ചിത്രത്തില്‍ ഒരു പോലീസുകാരനായി വേഷമിടുന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലൈവര്‍ പോലീസ് വേഷത്തിലെത്തുന്നത്. ആദിത്യ അരുണാചലം എന്ന പോലീസുകാരനായാണ് തലൈവര്‍ ചിത്രത്തിലെത്തുന്നത്.
ദര്‍ബാറിന്റെ പുതിയ മോഷന്‍ പോസ്റ്ററിലെ രജനിയുടെ ലുക്കും ശ്രദ്ധേയമാണ്. പോലീസുകാരനായി എത്തുന്ന രജനിയുടെ മികച്ച ആക്ഷന്‍ സീക്വന്‍സുകള്‍ മോഷന്‍ പോസ്റ്ററില്‍ കാണാന്‍ സാധിക്കും.
ലൈക പ്രെഡക്ഷന്‍സാണ് ദര്‍ബാറിന്റെ നിര്‍മ്മാതാക്കള്‍. നയന്‍താര,സുനില്‍ ഷെട്ടി, പ്രതീക് ബാബര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍ , സന്തോഷ് ശിവന് ഛായാഗ്രാഹണം,ശ്രീധര്പ്രസാദ് ചിത്രത്തിന്റെ എഡിറ്റിംഗ്. ദര്‍ബാര്‍ 2020 പുറത്തിറങ്ങും.






