
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം 'ഷൈലോക്കി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പേജിലുടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.
പോസ്റ്ററില്‍ കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഒക്കെ ധരിച്ച് മാസ് സൈ്റ്റലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷ്യപ്പെടുന്നത്. ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി എന്റടര്ടെന്ര് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ, മീന, രാജ്കിരണ്,ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ്, എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയും കോയമ്പത്തൂരുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഗുഡ്വില് എന്റടര്ടെയ്ന്മെന്റസിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മാണം.






