
ഹോളിവുഡില്‍ തുടങ്ങിയ മീ ടൂ കൊടുങ്കാറ്റ് ഒടുവില്‍ ഇന്ത്യയില്‍ എത്തുകയും പൊതുരംഗത്ത് പ്രശസ്തരായ ചിലര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. അതില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ കേള്കേണ്ടിവന്ന പ്രശസ്തരില്‍ ഒരാളാണ് സംഗീത സംവിധായകന് അനു മാലിക്ക്. ഇപ്പോഴിതാ അനു മാലിക്കിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശ്സത ഗായിക ഹെമ സര്‍ദേശി. അനു മാലിക്കിന്റെ സംഗീത സംവിധാനത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഹെമ.
ആരോപണങ്ങളെ തുടര്‍ന്ന് അനു മാലിക്കിന് സ്വകാര്യ സംഗീത റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. പൊതുരംഗത്ത് നിന്നുതന്നെ ഒരു പരിധി വരെ മാറ്റിനിര്ത്തപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ അടുത്തിടെ, അനു മാലിക്കിനെ വീണ്ടും സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി വീണ്ടും നിയമിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിധേഷവുമുണ്ടായി. സോന മഹാപത്ര, നേഹ ഭാസില്‍ എന്നിവര്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ടും പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചും രംഗത്തെുത്തകയായിരുന്നു. കൂടെ ജോലി ചെയ്ത സ്ത്രീകളോട് അനു മാലിക്ക് അപമര്യാദയായി പെരുമാറിട്ടുണ്ടെന്നായിരുന്നു ഈ ഗായികമാരുടെ ആരോപണം. അതിനിടെയാണ്, ഇതാദ്യമായി ഒരു ഗായിക അനു മാലിക്കിനെ പിന്തുണയ്ക്കാന്‍ തയാറായിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പിലൂടെയാണ് ഹെമ സര്‍ദേശായി അനു മാലിക്കിനെ പിന്തുണച്ച് കുറിപ്പ് പോസ്റ്റ് ചെയ്തത്. 'വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സിനിമാ രംഗത്ത് വരുമ്പോള്‍ ശക്തമായ പോരാട്ടം തന്നെ നടത്തേണ്ടിവന്നു. കരിയറിനുവേണ്ടി മൂല്യങ്ങള്‍ നഷ്ടപ്പെട്ടുത്താന് ഞാന്‍ തയാറല്ലയിരുന്നു. എനിക്കറിയാവുന്ന പലരും അന്ന് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ നിശബ്ദത പാലിച്ചത്? ഇപ്പോഴും അവര്‍ മൗനം തുടരുന്നതും എന്തുകൊണ്ട്. മികച്ച പാട്ടുകള്‍ ലഭിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. അതെന്റെ ഭാഗ്യവും അനുഗ്രഹവും. അനു മാലിക്കിനു കീഴിലും ഞാന്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്. ചലച്ചിത്ര, സംഗീത പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്നവ. എത്ര മഹത്തായ ഒരു ഗായകനാണ് അദ്ദേഹം എന്ന് ആര്‍ക്കാണ് അറിയാത്തത്-ഹെമ കുറിച്ചു.






