
G 310 ഇരട്ടകൾക്ക് ഉത്സവ സീസണിൽ 600-ലധികം ബുക്കിംഗുകൾ ലഭിച്ചതായി ജർമ്മൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഏറ്റവും താങ്ങാവുന്ന രണ്ട് മോഡലുകളാണ് G 310 R, G 310 GS എന്നിവ. G 310 R-ന് 2.99 ലക്ഷം രൂപയും G 310 GS-ന് 3.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ജർമ്മനിയിലെ മ്യൂണിക്കിലുള്ള കമ്പനിയുടെ കീഴിലാണ് വാഹനത്തെ വികസിപ്പിച്ചത്. എന്നാൽ കർണാടകയിലെ ഹൊസൂരിലുള്ള ടിവിഎസിന്റെ ഫാക്ടറിയിലാണ് അവ പ്രാദേശികമായി നിർമ്മിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഉത്സവ സീസണിൽ രണ്ട് മോഡലുകളിലും സൗജന്യ ഇൻഷുറൻസും സൗജന്യ രജിസ്ട്രേഷനും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം വിപണിയിലെത്തിയതിനു ശേഷം പുതിയ കളർ സ്കീമുകൾ ലഭിച്ചെങ്കിലും മറ്റ് പരിഷ്ക്കരണങ്ങളൊന്നും ലഭിച്ചിട്ടില്ല. G310 R നെയ്ക്കഡ് ഗണത്തിലാണ് ഉള്ളത്. G310 GS ആകട്ടെ അഡ്വഞ്ചര്‍ വിഭാഗത്തിലാണ്. ഇരു മോഡലുകളിലും 313 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ഇത് 34 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കും.
ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. അപ്സൈഡ് ഡൗണ്‍ ടെലിസ്കോപിക് ഫോര്‍ക്കുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയാണ് G310 ബൈക്കുകളുടെ ഫീച്ചറുകൾ. നിലവിൽ, രാജ്യത്തെ 16 നഗരങ്ങളിലായി 23 ഡീലർഷിപ്പുകളിലായി ബിഎംഡബ്ല്യു മോട്ടോർറാഡിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും വ്യാപിച്ചു കിടക്കുന്നു.






