
'മേക്കപ്പ് അല്പം കൂടുതലാണോ ചേട്ടാ?' എന്ന ഒറ്റ ഡയലോഗ് മതി ശ്രിന്ദയെ മലയാളികള്‍ മറക്കാതിരിക്കാന്‍. 1983 എന്ന ചിത്രത്തിലെ സുശീലയായും ആടിലെ മേരിയായുമൊക്കെ ആരാധകരെ കൈയ്യിലെടുത്ത താരം. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ. നാടന്‍ കഥാപാത്രങ്ങളിലൂടെയാണ് ഏറെയും ശ്രിന്ദ പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
ബോള്‍ഡ് ലുക്കിലാണ് ശ്രിന്ദ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാളത്തിന്റെ രാധികാ ആപ്തെ എന്ന് കമന്റ് ചെയ്തവരുമുണ്ട്. മാത്രമല്ല ആന്‍ അഗസ്റ്റിന്, അപൂര്‍വ, പേളി മാണി, ഇവ പവിത്രന് തുടങ്ങി നിരവധി താരങ്ങളാണ് നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തി.
യുവ സംവിധായകന് സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തില്‍ താല്ക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനം അഭിനയിച്ചത്.






