
ജഷ്പുര്‍ : സര്‍ക്കാര്‍ ജോലി ലഭിക്കാനായി സര്‍ക്കാര്‍ ജോലിക്കാരനായ പിതാവിനെ മകന് കൊലപ്പെടുത്തി. ചത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലാണ് സംഭവം.
ജഷ്പുരിലെ സന്ന എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന മഹാബിര്‍ സായിയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ സമീപത്തെ കാട്ടില്‍ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
ഈ ആഴ്ച മഹാബിര്‍ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ കൊലപാതകമാണ് ഇത്തരമൊരു സംശയത്തിലേയ്ക്ക് വിരല്‍ചൂണ്ടിയത്. ചോദ്യം ചെയ്യലില്‍ ഇളയമകന് ജീവന് കുറ്റം സമ്മതിച്ചു. പിതാവിന്റെ ജോലിയില്‍ പ്രവേശിക്കാനായി താനാണ് കൊല നടത്തിയതെന്നും സുഹൃത്തുക്കള്‍ സഹായിച്ചുവെന്നും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ജീവനൊപ്പം മറ്റ് രണ്ടുപേര്‍ക്കൂടി പിടിയിലായിട്ടുണ്ട്.






