
മാരുതി സുസുകി എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പ് ഉടൻ എത്തിയേക്കും. 2020 തുടക്കത്തില്‍ എസ്-പ്രെസോ സിഎന്‍ജി വിപണിയില്‍ അവതരിപ്പിച്ചേക്കും. സിഎന്‍ജി ഉപയോഗിക്കുന്ന എസ്-പ്രെസോ വേര്‍ഷന്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി സുസുകി വാഗണ്‍ആര്‍ എന്നിവയാണ് സിഎന്‍ജി പതിപ്പുകളുള്ള എസ്-പ്രെസോയുടെ എതിരാളികള്‍.
മാരുതി സുസുകി എസ്-പ്രെസോ എന്ന മിനി എസ്യുവി ഈ വര്‍ഷം സെപ്റ്റംബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. 2018 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മാരുതി സുസുകി ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് എസ്-പ്രെസോ നിര്‍മിച്ചത്. സുസുകിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി. ഡെല്‍ഹി എക്സ് ഷോറൂം പ്രാരംഭ വില 3.69 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മാരുതി സുസുകിയുടെ അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്നു.
180 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. റെനോ ക്വിഡിന്റെ അതേ ഗ്രൗണ്ട് ക്ലിയറന്‍സ്. ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, കെ10ബി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുന്നത്. 68 എച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. മാരുതിയുടെ 7.0 ഇഞ്ച് 'സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ' ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോള്, 12 വോള്‍ട്ട് ആക്സസറി സോക്കറ്റ് എന്നിവ ടോപ് സ്പെക് വേരിയന്റുകളിലെ ഫീച്ചറുകളാണ്.






