
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍വീറും ദീപികയും. ഇരുവരുടേയും എല്ലാ വിശേഷങ്ങള്‍ക്കും ആരാധകര്‍ കാതോര്‍ക്കാറുണ്ട്. ഇപ്പോള്‍ തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുത്ത് പനിക്കിടക്കിയില്‍ ആയിപ്പോയ കാര്യമാണ് ദീപിക ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ബെംഗളൂരുവില്‍ നടന്ന അടുത്ത സുഹൃത്തിന്റെ വിവാഹത്തില്‍ ദീപികയും ഭര്‍ത്താവ് രണ്‍വീറും പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പിന്നീടാണ് താന്‍ പനി ബാധിച്ച് കിടപ്പിലായെന്ന് ദീപിക ആരാധകരെ അറിയിച്ചത്. വായില്‍ തെര്‍മോമീറ്റര്‍ ഇമോജി വെച്ചു കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ട് നിങ്ങളുടെ ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് നിങ്ങള്‍ വളരെയധികം സന്തോഷിച്ചാല്..! എന്ന കുറിപ്പാണ് താരം എഴുതിയത്. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നവംബര്‍ 14 നായിരുന്നു ഇരുവരുടെയും വിവാഹം. '83' എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹ ശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിനെ കുറിച്ചുളളതാണ് സിനിമ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ ചിത്രത്തിലെത്തുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.