
പത്തനംതിട്ട : മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്കി. ശബരിമലയ്ക്ക് പോകാന്‍ താത്പര്യപ്പെടുന്ന സ്ത്രീകള്‍ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന് 2018 ല്‍ ബെരിമല യുവതീപ്രവേശന വിധി വന്നതോടൊപ്പം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുന്നത്.
അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ലഭിച്ചത് 36 അപേക്ഷകളാണ്. യുവതീ പ്രവേശനത്തിനു സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ ഇനിയും സ്ത്രീകള്‍ ശബരിമല കയറാന്‍ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ശബരിമല കയറാന്‍ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് ശബരിമല കയറിയ ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇനിയും ഇരുവരും ലഭിച്ചാല്‍ മലകയറുമെന്ന് കനകദുര്‍ഗ്ഗയും വ്യക്തമാക്കിയിരുന്നു.






