
മലയാളികളുടെ പ്രീയപ്പെട്ട് നായകന്മാരില് ഒരാളാണ് പൃഥ്വിരാജ്. നായകന് എന്നതിലുപരി സംവിധാന രംഗത്തും നിര്മ്മാണ് രംഗത്തും ആരാധകര്‍ അദ്ദേഹത്തെ സ്വീകരിച്ചുകഴിഞ്ഞു. പൃഥ്വവിയുടെ നിര്മ്മാണ് കമ്പിനിയുടെ സ്നേഹവും കരുതലും എത്രത്തോളം വലുതാണെന്ന അനുഭവം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ലൈറ്റമാന്.
സിനിമാ ലോക്കേഷനുകളില്‍ സാധാരണ താരങ്ങള്‍ക്ക് മികച്ച് സൗകര്യം ലഭിക്കാറുണ്ട്. എന്നാല്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മോശം അനുഭവം നേരിടേണ്ടവരാറുണ്ട്. എന്നാല്‍ ലൈറ്റ്മാന് അടക്കമുള്ളവര്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കി പൃഥ്വിരാജും നിര്മ്മാണ് കമ്പനിയും മാതൃകയാകുകയാണ്. മികച്ച സൗകര്യമുള്ള താമസ സ്ഥലത്തിന്റെ വീഡിയോ പങ്ക്വെച്ച് ലൈറ്റ്മാന് മനു, കൂടാതെ പ്രെഡക്ഷന്‍ കമ്പനിക്കുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. വീഡിയോ ചലച്ചിത്ര പ്രേമികള്‍ ഇതിനേടകം എറ്റെടുത്ത് കഴിഞ്ഞ ഇവര്‍ നിറഞ്ഞ കൈയ്യടിയാണ് നല്‍കിയത്.
ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറുംമൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം.
മിയയും ദീപ്തി സതിയുമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ. പൃഥ്വിരാജ് പ്രെഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.






