
ഇന്‍ഡോര്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ ഹോം ഗ്രൗണ്ടില്‍ 250 വിക്കറ്റെടുക്കുന്നു മൂന്നാമത്തെ ഇന്ത്യക്കാരായി ആര് അശ്വിന്. അനില്‍ കുംബ്ലെ, ഹര്ഭജന് സിങ് എന്നിവരാണ് ഇന്ത്യയില്‍ 250 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ 42 ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം. ഇതോടെ സ്വന്തം രാജ്യത്ത് അതിവേഗം 250 വിക്കറ്റ് എന്ന ലോക റെക്കോഡിന് ഒപ്പമെത്തി. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും സ്വന്തം രാജ്യത്ത് 42 ടെസ്റ്റില്‍ 250 വിക്കറ്റ് നേടിയിട്ടുണ്ട്.
വ്യാഴാഴ്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെയാണ് അശ്വിന് ഈ നേട്ടം. പിന്നീട് ഒരു വിക്കറ്റ് കൂടി നേടി. ടെസ്റ്റിലെ ആകെ വിക്കറ്റ് നേട്ടത്തില്‍ അനില്‍ കുംബ്ല (619), കപില്‍ ദേവ് (434), ഹര്ഭജന് സിങ് (417) എന്നിവര്‍ക്ക് പിറകില്‍ നാലാം സ്ഥാനത്താണ് അശ്വിന് (358).






