
കൂടത്തായി കൊലപാതകക്കേസ് സിനിമയാകുന്നു എന്ന നേരത്തെ വന്ന വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി ഒരു സിനിമ വരുന്നുവെന്നും ഒപ്പം ഡിനി ഡാനിയല്‍ നായികയായി മറ്റൊരു സിനിമ വരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിമാരമിട്ട് കൂടത്തായി കേസ് പറയുന്ന സിനിമയുടെ പേര് മാറ്റി.
കൂടത്തായി കേസിലെ പ്രിതിയായ ജോളിയുട പേരല്ലെന്നും ഇംഗ്ലീഷില്‍ സന്തോഷം എന്നര്‍ഥം വരുന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിര്‍മ്മാതാക്കളിലൊരാളായ ഡിനി പറയുന്നു. ഡിനിയാണ് ചിത്രത്തിലെ നായിക മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ തന്നെ ഡിനി പുറത്ത് വിട്ടിരുന്നു. ചിത്രത്തിലേക്കുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷം ചെയ്യാനായി കഥാപാത്രങ്ങളെ അന്വേഷിച്ച് അണിയറ പ്രവര്‍ത്തകര്‍ ഫേയ്സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളാണ് മലയാളത്തില്‍ വരുന്നത്. മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രവും ഡിനി ഡാനിയല്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന വാമോസ് നിര്‍മ്മിക്കുന്ന ചിത്രവും. മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്റെ പേര് പുറത്ത് വിട്ടിട്ടില്ല. ഡിനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത് റോണക്സ് ഫിലിപ് ആണ്. ചിത്രത്തിന്റെ നിര്‍മ്മാണ ബാനറായ വാമോസിന്റെ ഉടമകളില്‍ ഒരാളും ഡിനിയാണ്.






