
സ്ത്രീകള്‍ തങ്ങളുടെ സുഹൃത്തുക്കളെ വളരെയധികം ശ്രദ്ധിച്ച് മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. അത്രപെട്ടെന്നൊന്നും സൗഹൃദം സൃഷ്ടിക്കാന്‍ സ്ത്രീകള്‍ തയ്യാറാകാറുമില്ല. എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ പറ്റുന്ന നല്ലൊരു സുഹൃത്താണെന്ന് അവര്‍ക്ക് ബോധ്യമായെങ്കില് മാത്രമേ അവര്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും തുറന്ന് സംസാരിക്കുകയും ചെയ്യുകയുള്ളൂ. ആശ്വസിപ്പിക്കാന്‍ കഴിയുന്നവരേയും രസിപ്പിക്കുന്നവരേയും സ്ത്രീകള്‍ തങ്ങളുടെ സൗഹൃദയ വലയത്തിലാക്കാറുണ്ട്.
ഫോണില്‍ ഏറ്റവും എളുപ്പം വിളിക്കാവുന്ന തരത്തിലായിരിക്കും സ്ത്രീകള്‍ അവരുടെ സുഹൃത്തുക്കളുടെ നമ്പര്‍ സൂക്ഷിക്കുന്നത്. ഷോപ്പിങ്ങിനൊക്കെ പോകുമ്പോള്‍ വസ്ത്രങ്ങളും മറ്റും തിരഞ്ഞെടുക്കാന്‍ അത്രമേല്‍ ക്ഷമ ഉള്ളവരെ മാത്രമേ സ്ത്രീകള്‍ കൂടെ കൂട്ടുകയുള്ളൂ. ഈ സുഹൃത്തുക്കളുടെ അഭിപ്രായങ്ങളെ സ്ത്രീകള്‍ എപ്പോഴും വിശ്വാസത്തിലെടുക്കുകയും ചെയ്യാറുണ്ട്.
ചില സുഹൃത്തുക്കള്‍ വീട്ടില്‍ വിളിച്ച് സത്കരിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും. ഇത്തരത്തിലുള്ളവരും സ്ത്രീകളിലെ സൗഹൃദങ്ങളില്‍ ഉള്‍പ്പെടും. സുഹൃത്തിന്റെ സുഹൃത്ത് എന്ന ഗണത്തില്‍ ഒരു വിഭാഗം സുഹൃത്ത് വലയങ്ങള്‍ സ്ത്രീകള്‍ക്കിടയിലുണ്ട്. പല പ്രാവശ്യം പരസ്പരം കണ്ടിട്ടുള്ളവരും സാമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളായവരുമായിരിക്കും ഇവര്‍. മറ്റൊരു സുഹൃത്തിന്റെ സുഹൃത്തെന്ന നിലയിലായിരിക്കും ഇവരെ പരിചയപ്പെടുന്നത്.






