
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കാനിരിക്കെ പള്ളികളില്‍ സ്ത്രീകള്‍ കയറേണ്ടെന്ന നിലപാട് അറിയിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ രംഗത്ത.
പണ്ട് മുതലേ അനുവര്‍ത്തിച്ചു വരുന്ന ചില കാര്യങ്ങള്‍ പഴയതുപോലെ തന്നെ നടക്കുന്നതാണ് നല്ലതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. അയോധ്യ വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് തന്റെ നിലപാട്. പള്ളി പണിയാന്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും ഇന്നലെ വ്യക്തിനിയമ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.






