
ദീലീപും തമിഴ് നടന് അര്‍ജുനും ഒന്നിക്കുന്ന 'ജാക്ക് ആന്‍ഡ് ഡാനിയല്‍'എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. ചീത്രീകരണത്തിനിടെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല്ലുവിളികള്‍ വിഡിയോയില്‍ കാണാം. ജാക്ക് എന്ന കളളനെ കീഴടക്കാന്‍ നടക്കാന്‍ ഡാനിയല്‍ അലക്സാണ്ടര്‍ എന്ന സിബിഐ ഓഫിസറുടെയും കഥയാണ് 'ജാക്ക് ആന്‍ഡ് ഡാനിയല്‍'.
ഈ സിനിമ ചിത്രീകരണം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഈ ബിഗ് ബജറ്റ് ചിത്രം ആക്ഷന്‍ ത്രില്ലര്‍ മാത്രമല്ല, ഒരു സ്റ്റൈലിഷ് ഫാമിലി എന്റര്ടെയ്നറുമാണ്.
നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സ്യഷ്ടിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യമുളള ചിത്രത്തിലെ അത്തരം ദൃശ്യങ്ങള്‍ ഉള്ക്കൊളളിച്ചുളളതാണ് 43 സെക്കന്റ് ദൈര്ഘമുളള ടീസര്‍.
ചിത്രത്തിന്റെ ടീസറിലും മറ്റ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം നല്‍കിയതെങ്കിലും ഇതൊരു മുഴുനീള ആക്ഷന്‍ സിനിമയല്ലെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ഹ്യൂമറിനും ആക്ഷന്‍ സെന്റിമെന്റസിനും ഒരുപോലെ പ്രധാന്യം നല്കുന്ന ചിത്രമാണ് 'ജാക്ക് ആന്‍ഡ് ഡാനിയല്‍. കുടുംബപ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്ന ചിത്രത്തില്‍ കഥയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നത്. ദിലീപില്‍ നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ 'എ മാന്‍ വിത്ത് എ വിഷന്‍ ' എന്നാണ് ദീലിപിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. അര്‍ജ്ജുന്റെ കഥാപാത്രത്തെ 'എ മാന്‍ വിത്ത് എ മിഷന് 'എന്നും.
'ഞാന്‍ പ്രകാശന്' എന്ന ചിത്രത്തിലുടെ ശ്രദ്ധേയായ അഞ്ജു കുര്യനാണ് ഈ ചിത്രത്തിലെ നായിക. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. തമീന്‍സ് ഫിലിം'സിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാനും ഗോപി സുന്ദറും. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്. എഡിറ്റിംഗ് ജോണ്‍കുട്ടി. ആക്ഷനു പ്രധാന്യമുളള ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്, കനല് കണ്ണന്, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്.
ജാക്ക് ഡാനിയല്‍ എന്നത് അമേരിക്കയിലെ ഐക്യനാടുകളില്‍ നിര്‍മ്മിക്കുന്ന ഒരുതരം വിസ്കിയുടെ പേരാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മദ്യം.






