
മുംബൈ : വെസ്റ്റ് ഇന്ഡീസുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില് രോഹിത് ശര്മക്ക് വിശ്രമം നല്കിയേക്കും. വിശ്രമം ഇല്ലാതെ തുടരെയുള്ള മത്സരങ്ങളില് കളിച്ചത് കണക്കിലെടുത്താണ് വിശ്രമം നല്കുന്നത്. എന്നാല് വീന്ഡീസുമായുള്ള ആദ്യ ടി20 മത്സരത്തില് രോഹിത് കളിക്കും. മുന്ന് ഏകദിനത്തിലാണ് താരത്തിന് വിശ്രമം നല്കുക. ഡിസംബര് ഏഴിനാണ് വിന്ഡീസുമായുള്ള മത്സരം. മൂന്ന് വീതം ടി20 ഏകദിനവും അടങ്ങുന്നതാണ് പരമ്പര.
നേരത്തെ ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിക്ക് വിശ്രമം നല്കിയിരുന്നു. ബംഗ്ലാദേശുമായുള്ള മത്സരത്തില് ടി20 മത്സരത്തില് കോഹ്ലി കളിച്ചിരുന്നില്ല. രോഹിതായിരുന്നു ടീമിന്റെ ചുമതല. അതുകൊണ്ട് തന്നെ താരത്തിന് വിശ്രമിക്കാനുള്ളഅവസരം ഇല്ലായിരുന്നു.
രോഹിത്ത് ഇല്ലാത്തതിനാല് കെ എല് രാഹുല് ഓപ്പണ് ചെയ്യുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില് ശുഭ്മാന് ഗില്ലോ മായങ്ക് അഗര്വാളോ ടീമിന്റെ പ്ലേയിംഗ് ഇലവനില് എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.







Comments