
പ്രേമം, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിജു വില്‍സണ്‍ നായകനായെത്തുന്ന 'വാര്‍ത്തകള്‍ ഇതുവരെ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ മനോജ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ അഭിരാമി ഭാര്‍ഗവനാണ് ചിത്രത്തില്‍ സിജുവിന്റെ നായികയായി എത്തുന്നത്.
വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ് , നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, പി.ബാലചന്ദ്രന്, ഇന്ദ്രന്‍സ്, അലന്സലിയര്, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, കൈനകരി തങ്കരാജ്, നസീര്‍ സംക്രാന്തി, ലക്ഷ്മി പ്രിയ, അംബികമോഹന്‍, പൗളി മേരി, തേജന്തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഛായാഗ്രാഹണം എല്‍ദോ ഐസക്. ലോസണ് എന്റര്‍ടെയ്ന്‍മെന്റസ്, പിസിജി എന്റര്‍ടെയ്ന്‍മെന്റസ് എന്നീ ബാനറുകളില്‍ ബിജു തോമസ്, ജിബി പാറക്കല്‍ എന്നിവരാണ് നിര്‍മ്മാണം.






