
ന്യൂഡല്‍ഹി: വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി. എംപി4 ഫോര്‍മാറ്റിലുള്ള ഫയല്‍ വഴി പ്രചരിക്കാവുന്ന മാല്‍വയറിനെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു, ഇതിന്റെ തുടര്‍ച്ചയായാണ് അടിയന്തരമാണ് വാട്സ്ആപ് അപ്ഗ്രേഡ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സി നിര്‍ദേശം നല്‍കിയത്.
'ലക്ഷ്യംവയ്ക്കുന്ന സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ അതിന് ശ്രമിക്കുന്ന ഹാക്കറ് എവിടെ നിന്നും ഡേറ്റ ചോര്‍ത്താനും ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും'- കപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം- ഇന്ത്യ(സിഇആര്‍ടി-ഇന്‍)ന്റെ മുന്നറിയിപ്പ്.
മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്ത്തകരുമായ 1400ഓളം ഇന്ത്യക്കാരുടെ വിവരങഅങളും ഇസ്രയേലി പെഗസസ് ചോര്‍ത്തിയെന്ന വിവരം പുറത്ത് വന്നതോടെ വാട്സാപ് വിലിയ വിമര്‍ശനമാണ് നേരിടുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യത്തിലാണ് മെസേജിങ് പ്ലാറ്റ്ഫോമില്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രവര്‍ത്തിക്കുന്നത്. അതായത് എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡേറ്റ അതയയ്ക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ വായിക്കാനാകൂ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ആശങ്കയാണ് വാട്സാപ്പിന്റെ സുരക്ഷയെ സംബന്ധിച്ച് ഉയര്‍ന്ന് വന്നത്.






