
കൊച്ചി : നടി പാര്‍വതിയെ ഫേസ്ബുക്കിലൂടെ അപമാനിച് എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസ്. ഏലത്തൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
മെസഞ്ചര്‍ കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും ഫേസ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നുമാണ് പരാതി. കോളിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഏലത്തൂര്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സിനിമയുമായി ബന്ധമുണ്ടെന്ന് പറയുന്ന ഇയാള്‍ അഭിഭാഷകനാണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സഹോദരനോട് ഫോണിലൂടെ പാര്‍വതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി നല്കി. എന്നാല്‍, അവര്‍ അമേരിക്കയില്‍ ഇല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
സഹോദരന് കോള്‍ കട്ട് ചെയ്തുവെങ്കിലും വാട്സാപ്പിലും മെസഞ്ചറിലും ഇയാള്‍ സന്ദേശം അയച്ചു. തനിക്ക് പാര്വതിയുമായിഅടുപ്പമുണ്ടെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍വതിയുടെ അച്ഛനെയും ഇയാള്‍ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തു.






