
ഇന്ത്യന്‍ വിപണിയില്‍ ഷാവോമിയുടെ പുതിയ എംഐ ബാന്‍ഡ് 3ഐ അവതരിപ്പിച്ചു. എംഐ ബാന്‍ഡ് എച്ച്ആര്‍എക്സിന്റെ പിന്‍ഗാമിയായ എംഐ ബാന്‍ഡ് 3ഐയ്ക്ക് 1299 രൂപയാണ് വില. ഓടുക, നടക്കുക, സൈക്കിളോടിക്കുക, ട്രെഡ്മില് ഉപയോഗിക്കുക തുടങ്ങിയവയ്ക്കിടയിലും എംഐ ബാന്‍ഡ് ഉപയോഗപ്പെടുത്താം. എന്നാല്‍ എംഐ ബാന്‍ഡ് എച്ച്ആര്എക്സില് ഉണ്ടായിരുന്ന ഹാര്‍ട്ട്റേറ്റ് മോണിറ്റര്‍ പുതിയ പതിപ്പിലില്ല.
128 x 80 പിക്സല്‍ റസലൂഷനിലുള്ള 0.78 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണിതില്‍. വിരലടയാളം പതിയാതിരിക്കാനുള്ള ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ് ഡിസ്പ്ലേയും ഇതില്‍ ഉണ്ട്. 110 എംഎഎച്ച് ബാറ്ററിയാണ് എംഐ ബാന്റ് 3ഐ യില്‍ ഉള്ളത്. പുതിയ എംഐ ബാന്‍ഡില്‍ 20 ദിവസത്തോളം ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി പറയുന്നു. 50 മീറ്റര്‍ വരെ ആഴത്തില്‍ വാട്ടര്‍ റസിസ്റ്റന്‍സുള്ള ഉപകരണമാണിത്. അതിനാല്‍ നീന്തുമ്പോഴും, മഴയത്തും, കുളിക്കുമ്പോഴും ഇത് ഉപയോഗിക്കാം.
സ്റ്റെപ്പ് ട്രാക്കിങ് കലോറി ട്രാക്കിങ് സൗകര്യത്തിനൊപ്പം മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും ഫോണ്‍കോള്‍ കട്ട് ചെയ്യാനും ഇത് ഉപയോഗിച്ച് സാധിക്കും. അമോലെഡ് ടച്ച് ഡിസ്പ്ലേ, സ്റ്റെപ്പ് ആന്റ് കലോറി കൗണ്ടര്‍, വാട്ടര്‍ റസിസ്റ്റന്‍സ് തുടങ്ങിയവ എംഐ ബാന്‍ഡ് 3ഐയുടെ മുഖ്യ സവിശേഷതകളാണ്. എംഐ ബാന്‍ഡിലെ 'ഫൈന്റ് ഡിവൈസ്' ഫീച്ചര്‍ ഉപയോഗിച്ച് ബാന്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ എവിടെയാണെന്ന് കണ്ടെത്താനും സാധിക്കും. കാലാവസ്ഥാ മുന്നറിയിപ്പ്, അലാറം, ഇവന്റ് റിമൈന്ററുകള്‍, സ്ലീപ്പ് ക്വാളിറ്റി മോണിറ്റര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്.






