
തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗട്ട് എത്തുന്ന ചിത്രം 'തലൈവി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇതിന് പിന്നാലെ കങ്കണയുടെ തലൈവി'യിലെ ലുക്കിനെ ട്രോളി നിരവധി പേര് രംഗത്തെത്തി. വിചിത്രമായിരിക്കുന്നു, ഫേയ്ക്ക് , ഇപ്പോള്‍ കണ്ടാല്‍ കങ്കണയേ പോലെയുമില്ല ജയലളിതയപോലെയും ഇല്ല , വ്യാജ ലുക്ക് എന്നിങ്ങനെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ജയലളിതയുടെ ബയോപിക് ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മൊഴി മാറ്റി റീലിസിന് എത്തും. ചിത്രത്തില്‍ എം ആര് ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ഒരു മിനിറ്റ് ദൈര്‍ഖ്യമുളള ഫസ്റ്റ് ലുക്ക് ടീസറില്‍ ജയലളിയെ പോലെ വേഷം ധരിച്ച കങ്കണയെ കാണാം.
സിനമയില്‍ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രിയ ജീവിതം പറയുന്ന സിനിമയില്‍ പ്രോസ്തെറ്റിക് മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥ എഴുതിയ കെ ആര് വിജയേന്ദ്ര പ്രസാദ് ആണ് 'തലൈവി'യക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം . ജി വി പ്രകാശ് കുമാര്‍ സംഗീതം.







Comments