ബാഗ്ദാദ്: പ്രക്ഷോഭങ്ങള്‍ക്കിടെ ഇറാഖില്‍ യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മിന്നല്‍ സന്ദര്‍ശനം. പ്രക്ഷോഭം ശക്തമാകുന്ന അന്‍ബര്‍ പ്രവശ്യയിലെ അല്‍ അസദ് എയര്‍ബേസിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയിരിക്കുന്നത്.
മൈക്ക് പെന്സയുടെ ആദ്യ ഇറാഖ് സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി അദീല്‍ അബ്ദുള്‍ മഹദിയുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു. മാസങ്ങളായി ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്.
ഇറാഖില്‍ പരമാധികാരം അംഗീകരിക്കുമ്പോഴും സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിക്കരുതെന്നാണ് യുഎസ് നിലപാടെന്ന് പെന്‍സ് പറഞ്ഞു. അഴിമതി അവസാനിപ്പിക്കണം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത്.






