ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കി സിപിഐ. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീടുകള്‍ കയറി ഒപ്പുശേഖരണം തുടങ്ങി. ജല അതോറിറ്റി എംഡിയെ മാത്രം സ്ഥലം മാറ്റി അഴിമതി നടത്തിയവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ആരോപിക്കുന്നു.
പാലാരിവട്ടത്തേയ്ക്കാള് വലിയ അഴിമതിയാണ് ആലപ്പുഴയിലെ കുടിവെള്ള പദ്ധതിയില്‍ നടന്നതെന്നും സിപിഐ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളുള്ള ആലപ്പുഴ നഗരസഭയിലേയും എട്ട് പഞ്ചായത്തുകളിലേയും എല്ലാ വീടുകളും കയറി ഒപ്പ് ശേഖരണം നടത്തി നിവേദനം മുഖ്യമന്ത്രിയ്ക്ക് നല്‍കും.
അതേസമയം പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ഓരോന്നായി പുറത്ത് വന്നതോടെ ജല അതോറിറ്റി എംഡിയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു, എന്നാല്‍ കരാറുകാരനെ സംരക്ഷിക്കുന്നതടക്കം വഴിവിട്ട നീക്കങ്ങള്‍ക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരിലേക്ക് നടപടി നീങ്ങിയില്ല.

Comments