ഹൈദരാബാദ് : ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വീണ്ടും വിവാദക്കുരുക്കില്‍. മുഹമ്മദ് അസ്ഹറുദ്ദീന് പ്രസിഡന്റായ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക അഴിമതിയാണെന്ന് ട്വീറ്റ് ചെയ്താണ് റായുഡു ഇക്കുറി വിവാദത്തില്‍ പെട്ടിരിക്കുന്നത്. അഴിമതികള്‍ അവസാനിപ്പിക്കാന്‍ മന്ത്രി കെ ടി രാമറാവുവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് റായുഡുവിന്റെ ട്വീറ്റ്.
പ്രിയ സര്, എച്ച്സിഎയില്‍ നടക്കുന്ന് അഴിമതികളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. പണത്തിലും അഴിമതിയിലും മുങ്ങി നമ്മുടെ ക്രിക്കറ്റ് കിടക്കുമ്പോള്‍ ഹൈദരാബാദ് എങ്ങനെയാണ് മഹത്തരമായൊരു നഗരമാകുന്നത്. അസോസിയേഷനിലെ ഒരു പറ്റം ആളുകള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. ഇതെല്ലാം മറച്ച്വെച്ചിരിക്കുകയാണ്. റായുഡു ട്വീറ്റ് ചെയ്തു. ട്വീറ്റിന് പിന്നാലെ അടുത്ത സീസണിലെ രഞ്ജി ട്രോഫയില്‍ നിന്ന് പിന്മാറുകയും ചെയ്തു.

അതേസമയം റായുഡുവിന്റെ ആരോപണത്തിനെതിരെ അസ്ഹറുദ്ദീന് രംഗത്തെത്തി. റായിഡു അസംതൃപ്തനായ ക്രിക്കറ്റ് താരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ അസ്ഹറുദ്ദീന് മറുപടിയായി റായുഡു ഇന്ന് വീണ്ടും ട്വീറ്റ് ചെയ്തു. ആരോപണങ്ങളെ വ്യക്തിപരമായി കാണേണ്ടതില്ലെന്ന് റായുഡു പറഞ്ഞു. അസ്ഹറുദ്ദീനെ ടാഗ് ചെയ്തായിരുന്നു റായിഡുവിന്റെ ട്വീറ്റ് ചെയ്തത്.
ഈ വിഷയം വ്യക്തിപരമായി കാണേണ്ടതില്ലെന്നും ഈ വിഷയം നമ്മള് ചില വ്യക്തികളെക്കാള്‍ വലുതാണെന്ന് ട്വീറ്റില്‍ പറയുന്നു. അസോസിഷേനില്‍ എന്താണ് നടക്കുന്നതെന്ന് രണ്ടാള്‍ക്കും അറിയാം. അസോസിയേഷനെ വൃത്തിയാക്കാനുള്ള സുവര്ണ്ണാവദരമാണ് നിങ്ങള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അസോസിയേഷനെ നശിപ്പിക്കുന്ന ആളുകളില്‍ നിന്ന് അകന്ന് നില്‍ക്കണം. അങ്ങനെ വരും തലമുറകളില്‍ ഒട്ടേറെ ഭാവി താരങ്ങളെയാകും താങ്ങള് രക്ഷിക്കുക. അസ്ഹറുദ്ദീനെ ടാഗ് ചെയ്ത് റായുഡു ട്വീറ്റ് ചെയ്തു.

Comments