
തൃശൂര്‍ : ചാലക്കുടി കാര്‍മല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. ചാലക്കുടി ഹൗസിങ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ജെറാള്‍ഡിനാണ് (9) പാമ്പ് കടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാം €ാസ് വിദ്യാര്‍ത്ഥിയാണ് ജെറാള്‍ഡ്. വൈകിട്ട് മൂന്നേകാലിനാണ് സംഭവം. കുട്ടിയുടെ അവ്സഥ ഗുരുതരമല്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം തൃശൂര്‍ ജില്ലയിലെ ഒളരി സ്കൂളില്‍ നിന്ന് പാമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
വയനാട് ബത്തേരി സ്കൂളില്‍ കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് ഷഹ്ല ഷിറിന് മരിച്ചിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചാലക്കുടിയിലെ സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേല്‍ക്കുന്നത്.





