
ദുബായ് : ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റില്‍ മികച്ച് പ്രകടനത്തില്‍ ഐസിസി ടെസ്റ്റ് റാങ്കില്‍ കുതിപ്പുമായി ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ആദ്യമായിട്ടാണ് ടെസ്റ്റ് റാങ്കിങ്ങില്‍ താരം ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്. ആദ്യ പത്തില്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്സമാന്മാരുമുണ്ട്.
700 പോയിന്റുമായി മായങ്ക് റാങ്കില്‍ പത്താം സ്ഥാനത്താണ്. വിരാട് കോഹ്ലി (928), ചേതേശ്വര്‍ പൂജാര(791), അജിങ്ക്യ റഹാന (759) എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
931 പോയ്ന്റുമായി ഓസീസ് താരം സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. കോഹ്ലി സ്മിത്തുമായുള്ള അകലം മൂന്ന് റണ്‍സാക്കി കുറച്ചു. നേരത്തെ 25 പോയിന്റിന്റെ അകലത്തിലായിരുന്നു ഇരുവരും തമ്മില്‍.
ബൗളര്‍മാരില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്സാണ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ രണ്ടാം സ്ഥാനത്തും. ഓസീസ് താരമായ നീല്‍ വാഗ്നറാണ് മൂന്നാം സ്ഥാനത്ത്. ബൗളറില്‍ ആദ്യ പത്തില്‍ ഉള്ള ഇന്ത്യന്‍ താരമാണ് അശ്വിന്. ഒന്‍പതാം സ്ഥാനത്താണ് അശ്വിന്.
അതേസമയം ഓള്‍റൗണ്ടര്‍ സ്ഥാനത്ത് വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ജഡേജയാണ്. അശ്വിനാണ് മറ്റൊരു ഇന്ത്യന്‍ താരം. അഞ്ചാം സ്ഥാനമാണ് അശ്വിന്.






