
കൊച്ചി: ശബരിമല ദര്‍ശനത്തിന് വീണ്ടും എത്തുമെന്ന് ബിന്ദു അമ്മിണി. ഇതിനായി പോലീസ് സുരക്ഷ തേടി രാവിലെ കമ്മീഷണര്‍ ഓഫീസില്‍ എത്തും. ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സുരക്ഷ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കു മെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
ഇന്നലെ ശബരിമല ദര്‍ശനം നടത്താന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. ശബരിമല ദര്‍ശനം നടത്താനായി എത്തിയ തൃപ്തിദേശായിയുടെ സംഘത്തിനൊപ്പം പോകാനായി എത്തിയ ബിന്ദു അമ്മിണി കമ്മീഷണര്‍ ഓഫീസില്‍ സംരക്ഷണ തേടി എത്തിയപ്പോഴായിരുന്നു സംഭവം. കാറില്‍ നിന്നും ഇറങ്ങൂന്നതിനിടയില് അവിടെ കാത്തു നില്‍ക്കുകയായിരുന്നയാള്‍ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടി സ്പ്രേ ചെയ്യുകയുമായിരുന്നു. കൈ കൊണ്ടു മുഖം മറച്ച് പിന്തിരിഞ്ഞ ബിന്ദു അമ്മിണിയുടെ പിന്നാലെയെത്തി ഇയാള്‍ സ്പ്രേ ചെയ്തു. തുടര്‍ന്ന് പോലീസ് ശക്തമായ സുരക്ഷ ഒരുക്കി മറ്റൊരു സ്ഥലത്തേക്ക് ഇവരെ മാറ്റുകയായിരുന്നു.






