
അനുരാഗ കരിക്കിന് വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത നടിയാണ് രജിഷ വിജയന്. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ജൂണ്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തിനായി, തന്റെ ശരീരഭാരം രജിഷ ഒന്‍പത് കിലോയോളം കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കഥാപാത്രത്തിന് വേണ്ടി താന്‍ മൊട്ടയടിക്കാന്‍ വരെ തയ്യാറാണെന്ന് പറയുകയാണ് രജിഷ. ഒരു അഭിമുഖത്തിലാണ് താരം ഈ തുറന്നു പറച്ചില് നടത്തിയത്. '' ഒരു ആര്‍ട്ടിസ്റ്റ് എന്നാല്‍ കളിമണ്ണ് പോലെയാണ്. അതിനെ രൂപാന്തരപ്പെടുത്താന്‍ നമുക്ക് സാധിക്കണം. കഥാപാത്രത്തിനായി മുടി മുറിക്കണമെന്ന് പറഞ്ഞാല്‍ മുടി മുറിക്കുകയും, വണ്ണം കുറയ്ക്കണമെങ്കില്‍ വണ്ണം കുറയ്ക്കുകയും, കൂട്ടണമെങ്കില്‍ കൂട്ടുകയും ചെയ്യും'' - രജിഷ വിജയന് പറഞ്ഞു.
വിധു വിന്‍സെന്റ് സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് രജിഷയുടേത് റിലീസിന് ഒരുങ്ങുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജിഷ അടുത്തതായി നായികയാകാന്‍ ഒരുങ്ങുന്നത്. 'എല്ലാം ശരിയാകും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനായി എത്തുന്നത്.






