
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ഉടലാഴം. ചിത്രം ഡിസംബര്‍ 6ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. മോഹന്‍ലാലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. മണിക്കും സംവിധാകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ ട്രെയിലര്‍ പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ എത്തിയ മണിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മണിയാണ് ചിത്രത്തിലെ നായകന്. അനുമോളാണ് നായിക. രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഡോക്ടേഴ്സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി., ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധായകന് ആഷിഖ് അബുവിന്റെ . '72 ഫിലിം കമ്പനി ' യാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന് ജയരാജും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.






