
ദേശത്തിനായി ജീവന് വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ ചരിത്രം പറയുന്ന മമ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രം ഡിസംബര്‍ 12ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പം വിസ്മയിപ്പിക്കാനായി അച്യുതന് എന്ന് പേരുള്ള ഒരു കുട്ടിയും യോദ്ധാവായി അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറിലും പാട്ടുകളിലുമെല്ലാം ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട് അച്യുതന്. ഈ കുട്ടി യോദ്ധാവ് ഈ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിത്തതിലും ഒരു വണ്ടര്‍ ബോയും വില്ലാളി വീരനുമാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് മമ്മൂട്ടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരക്കുന്നത്.
ചെറുപ്പം മുതലേ കളരി അഭ്യസിക്കുന്ന അച്യുതന് മാമാങ്കം സിനിമയില്‍ അഭിനയിക്കുന്നതിനായി പ്രത്യേകം കളരി പരിശീലനും സ്വായത്തമാക്കിയിട്ടുണ്ട്. മാമാങ്കം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ ചാവേറായ ചന്ദ്രോത്ത് ചന്തുണ്ണിയായാണ് അച്യുതന് ചിത്രത്തില്‍ വേഷമിടുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ മരുമകനായാണ് അച്യുതന് എത്തുന്നത്. അച്യുതന്റെ ആയോധനമുറകളുടെ അഭ്യാസമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്ന ട്രൂ വണ്ടര്‍ ബോയ് എന്ന വിഡിയോയിലുള്ളത്.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 55 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.






