
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയിലെ സൂപ്പര്‍ താരത്തിന്റെയും ആരാധകന്റെയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറായി പൃഥ്വി എത്തുമ്പോള്‍ താരത്തിന്റെ ആരാധകനായി എത്തുന്നത് സുരാജ് വെഞ്ഞാറുംമൂടാണ്.
മിയ, ദീപ്തി സതി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പൊഡ്രക്ഷന്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനങ്ങള്‍ സന്തോഷ് വര്‍മ, സംഗീതം യക്സണ്‍ ഗാരി പെരേര, നേഹ നായര്‍.






