
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികള്‍ ഏറെ ചര്‍ച്ചചെയ്ത് വരുന്ന വിഷയമാണ് നടന് ഷെയ്ന് നിഗത്തിന്റെ സിനിമാ വിശേഷങ്ങള്‍. സിനിമാ രംഗത്ത് വിലക്ക് കൂടി വന്നതോടെ ഷെയ്ന് നിഗം വിഷയത്തില്‍ രണ്ട് ഭാഗമായി തിരിഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഷെയ്ന് നഗത്തെ കുറിച്ച് ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്താണെന്നുള്ളതാണ് ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്.
നവംബര്‍ 20 മുതലാണ് ഷെയ്ന് നിഗം സേര്‍ച്ചിങ് ട്രെന്റിങ്ങിലേക്ക് വരുന്നത്. നവംബര്‍ 28ന് ഷെയ്ന് സെര്‍ച്ചിങ്ങില്‍ ഏറ്റവും ഉയരത്തിലെത്തി. എന്നാല്‍ താരത്തെ കുറിച്ച് കൂടുതല്‍ തിരഞ്ഞത് ഇന്ത്യക്കാരായിരുന്നില്ല എന്നതും ശ്രദ്ധേയം. പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നാണ് കാര്യമായ സെര്‍ച്ചിങ് നടന്നത്. ഖത്തര്‍, കാനഡ, യുഎഇ, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കാര്യമായ സെര്‍ച്ചിങ് നടന്നിരിക്കുന്നത്.






