
തെന്നിന്ത്യയുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും. ഇരുവരും ഒരുമിച്ചുളള മൂഹുര്ത്തങ്ങള് എല്ലാം വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ വിഘ്നേഷിനോപ്പം യുഎസില്‍ അവധി ആഘോഷിക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വീഡിയോയണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
താങ്ക്സ് ഗിവിംഗ് ആഘോഷത്തോട് അനുബന്ധിച്ച് കാലിഫോര്‍ണിയയില്‍ ഉളള സുഹൃത്തിന്റെ വീട് ഇരുവരും സന്ദര്‍ശിക്കുന്നതും അവിടെ താരത്തിനായി ഒരുക്കിയ ഭക്ഷണം നിറച്ച മേശയും വീഡിയോയില്‍ കാണാം. അതില്‍ ഏറ്റവും രസകരമായ കാര്യം പാകം ചെയ്ത് വച്ചിരിക്കുന്ന ടര്‍ക്കിയുടെ മുകളില്‍ മാജിക് കാണിക്കുന്നതുപോലെ ആംഗ്യങ്ങള്‍ ചെയ്യുന്ന നയന്‍താരയെ കാണാം. എന്തായാലും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
വിഘ്നേഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്ചേഴ്സ് ആദ്യമായി നിര്‍മ്മിക്കുന്ന നെട്രിക്കണ്ണില്‍ നായികയാകുന്നത് നയന്‍സാണ്. ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്.






