
സിനിമയ്ക്കപ്പുറത്ത് ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നടനാണ് കാര്‍ത്തി. ഇപ്പോഴിതാ, തന്റെ ആരാധകന്റെ വിയോഗത്തില്‍ പൊട്ടികരഞ്ഞ കാര്‍ത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിച്ചിരിക്കുകയാണ്.
കാര്‍ത്തി ചെന്നൈയില്‍ നടത്തിവരുന്ന സാമൂഹിക സേവനങ്ങളുടെ ജില്ലാ സംഘാടകനായിരുന്നു മരിച്ച നിത്യാനന്ദ്. അപകടത്തെത്തുടര്‍ന്നായിരുന്നു മരണം. അദ്ദേഹത്തെ അവസാനമായി കാണാന്‍ കാര്‍ത്തി എത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ കണ്ണീരോടെ കാര്‍ത്തിയെ വീഡിയോയില്‍ കാണാം.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. ആരാധകര്‍ക്ക് കൃത്യമായ പരിഗണന നല്‍കുന്നവരാണ് താനെന്ന് കാര്‍ത്തി ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. കരിയറില്‍ വേറിട്ട വേഷവുമായെത്തിയ കൈദിക്ക് ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്. ജീത്തു ജോസഫ് ചിത്രമായ തമ്പിയുമായാണ് താരം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് . ജീത്തു ജോസഫ്, സൂര്യ, ജോതിക, സത്യരാജ് തുടങ്ങി നിരവധി പേരായിരുന്നു തമ്പിയുടെ ഓഡിയോ ലോഞ്ചിനായി എത്തിയത്. മരണപ്പെട്ട ആരാധകന് വേണ്ടി ഒരുമിനിട്ട് ആചരിച്ചതിന് ശേഷമായിരുന്നു കാര്‍ത്തി സംസാരിച്ചത്. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.






